ശരിയാണ്
പാകമായ മുന്തിരികള്‍ ഇറുത്തെടുക്കുന്നതില്‍
സംഗീതമുണ്ട്
അതുകൊണ്ടാവണം
ചുംബിക്കുമ്പോള്‍ ആരോ
തൊണ്ടപൊട്ടി പാടുകയാണെന്ന്
നമുക്ക് തോന്നിയിരുന്നത്
അങ്ങനെ തോന്നിയിരുന്ന കാലങ്ങളില്‍നിന്നും
ആരും ഇറങ്ങിപോയിട്ടില്ല
ഇറങ്ങിപ്പോയവരാരും തിരിച്ചുവന്നിട്ടുമില്ല
നെഞ്ചത്തടിച്ചുള്ള ഈ പാട്ടുകള്‍ തിരിച്ചുവരാതിരിക്കാനാണ്
ഇറങ്ങിപ്പോയവന്മാരെല്ലാവരും
മുടിഞ്ഞുപോകാനാണ്
സംഗീതത്തിലായിരിക്കുമ്പോഴാണല്ലോ
നമുക്ക് ജീവിതമുണ്ടായിരുന്നത്
ആ ജീവിതത്തില്‍ നാം പാട്ടുകാരായിരുന്നോ
അതോ പാട്ടുതന്നെയോ?
അലഞ്ഞുതിരിയുന്ന പാട്ടിനെ വീണ്ടും
അലഞ്ഞുതിരിയാന്‍ വിടുന്നു
അവന്റെ ഊരും പേരും
അവന്റെ ലിംഗത്തിലാണെന്നറിയാം
എന്നാലും അലഞ്ഞുതിരിയാന്‍ വിടുന്നു
ഗിത്താറില്‍നിന്ന് പുറത്തുവരുന്നത്
പണിക്കുറ്റം തീര്‍ന്ന ഗ്രാമവഴികള്‍തന്നെയാണ്
അതിലൂടെയാണ് പാട്ടുകാര്‍ സ്വന്തം വീട്ടിലേക്ക് പോകുന്നത്
അവിടെ ഒരു ആഫ്രിക്കന്‍ ഡ്രം നിറയെ
വീഞ്ഞുമായി പാട്ടുകാരികള്‍ കാത്തുനില്‍ക്കുന്നു
പാട്ട് തുടങ്ങുന്നു
ആട്ടവും
പാട്ട്
പാട്ടിനുള്ളില്‍ പാട്ട്
പാട്ടുകളുടെ കൊട്ടാരം
2
ബുറുണ്ടിയില്‍ എനിക്ക് അയല്‍ക്കാരുണ്ട്
അവരാണ് എല്ലാദിവസവും കൂറ്റന്‍ പൂച്ചെണ്ടുകള്‍
അയച്ചുതരുന്നത്
അവര്‍ അലറിച്ചിരിക്കുമ്പോള്‍
ഞാന്‍ നനഞ്ഞുകുതിരുന്നു
അവരുടെ പാട്ടുകേള്‍ക്കുമ്പോള്‍
എന്റെ ചോളപ്പാടങ്ങള്‍ ഒറ്റദിവസംകൊണ്ട്
വിളഞ്ഞു പാകമാകുന്നു
എന്റെ മീനുകള്‍ ഒറ്റനീന്തലില്‍ കൊഴുത്തുമുറ്റുന്നു
പിന്നെയും പാട്ടുമാത്രം ബാക്കിയാകുന്നു
3
പാട്ടുകാര്‍ ആള്‍ക്കൂട്ടത്തിലേക്ക്
നോക്കിയിരിക്കുമ്പോള്‍ കണ്ടത്/കേട്ടത്
രാജ്യാതിര്‍ത്തി കടന്നുപോകുന്ന
ചരക്കുവണ്ടിയില്‍ പഴക്കൊട്ടകള്‍ക്ക്
നടുവിലിരുന്ന് കാമുകനെ സ്വപ്‌നം കാണുന്ന
മധ്യവയസ്‌കയാണ്
പാട്ടുകാരെ പാടിയുറക്കിയിരുന്നത്
പാട്ടുകാരുടെ ശരീരം ഏത് ഋതുവിലേയ്‌ക്കും വളയുന്ന
ഇളംകൊമ്പുകളെ ഓര്‍മ്മിപ്പിച്ചു
അവളുടെ പാട്ടിന്റെ വരികളില്‍ ഒരിക്കലും പഴുക്കാത്ത
മാതളനാരങ്ങളെക്കുറിച്ച് പറയുന്നു
എന്റെ ചുമലിലേക്ക് ചാഞ്ഞുനില്‍ക്കുന്ന അവളുടെതന്നെ
മുലകളെക്കുറിച്ച് പറയുന്നു
പൂക്കൊട്ട ചുമന്നുകൊണ്ടുപോകുന്ന പെണ്ണുങ്ങള്‍
ചന്തികുലുക്കുന്നത് പൂക്കള്‍ക്കുവേണ്ടിയാണെന്ന്
പറയുന്ന കിഴവന്മാരാണ്
രാത്രിയാകുമ്പോള്‍ മടിശ്ശീലനിറയെ വിത്തുകളുമായി
കാടുകയറുന്നത്
കാട്ടിലേക്കുള്ള വഴികളില്‍ പൂത്തുനില്‍ക്കുന്ന
നില്‍ക്കുന്ന അവരെ നമ്മള്‍ തിരിച്ചറിഞ്ഞതേയില്ലല്ലോ?
അടിവയറ്റില്‍ വരച്ച പൂക്കളും
മധുരമുള്ള ഈന്തപ്പഴങ്ങളുമായി അതിരാവിലെ
യാത്രപോകുന്ന കന്യകമാരാണ്
നഗ്നരാവാനുള്ള മരങ്ങളുടെ ശ്രമമാണ്
വസന്തകാലമെന്ന് പാടിയത്
അവരുടേത് ഉറക്കത്തില്‍ ചെറിപ്പഴങ്ങള്‍ തിന്ന്
മരിച്ചുപ്പോയ ഒരു തലമുറയായിരുന്നു
നഗരത്തിലെ മരങ്ങള്‍ സ്വന്തമായി മുറിയുള്ള
വേശ്യകളെപ്പോലെയാണ്
അവര്‍ക്കറിയാം പിന്‍കഴുത്തിലെ ഓരോ ഉമ്മയും
ഓരോ ഭൂമികുലുക്കങ്ങളാണെന്ന്
അതിന്റെ തീവ്രവ രേഖപ്പെടുത്താനുള്ള
ശ്രമങ്ങളെല്ലാം ഒടുങ്ങാത്ത വിലാപമായി മാറുമെന്നും
3
ആഭിചാരങ്ങളുമായി കഴിഞ്ഞുകൂടുന്ന
മലമുകളിലെ
മന്ത്രവാദിനി ഞാനാണ്
ഒരു കൊട്ടനിറയെ ചിലന്തിക്കുഞ്ഞുങ്ങളുമായി
അവരെ കാണാന്‍ പോകുന്ന
ഗ്രാമത്തലവനും ഞാന്‍ തന്നെ
മന്ത്രവാദിനിയുടെ മുമ്പിലിരിക്കുന്ന
കാളത്തല
അല്‌പംമുമ്പുവരെ പാടത്തുണ്ടായിരുന്ന
എന്റെ കാളയുടേതാണ്
പല്ലികളുടെ ഒളിഞ്ഞുനോട്ടത്തില്‍നിന്ന്
കിടപ്പറകളെ രക്ഷിക്കണമെന്ന്
അപേക്ഷിക്കുന്നതും ഞാനാണ്
ഇത്രയും പറഞ്ഞ്
പാട്ടുകാര്‍ വിളക്കൂതി യാത്രയാകുന്നു
4
ആണിന്റെ നുണക്കുഴികളെക്കുറിച്ചും
ഉന്തിനില്‍ക്കുന്ന നിതംബത്തെക്കുറിച്ചും
നമുക്ക് പാടാം
ഒരടിവസ്‌ത്രത്തിലുമൊതുങ്ങാത്ത
അവന്റെ അരക്കെട്ടിനെക്കുറിച്ചും
വയറ്റിലെ ചെമ്പന്‍രോമങ്ങളെക്കുറിച്ചും
പാടാം
ആഴ്‌ന്നിറങ്ങിയതിന്റെ വേദന ആറിത്തണുക്കുമ്പോള്‍
പാടിയതിനെക്കുറിച്ച് വീണ്ടും പാടുന്നു
5
ചില സമയങ്ങളില്‍ സ്‌പെയ്‌ന്‍ വളരെ അടുത്തുള്ള രാജ്യമാണ്
അവിടത്തുകാരുടെ വിരലുകള്‍ എനിക്ക് പരിചയമുണ്ട്
അവയില്‍നിന്ന് ഇലകള്‍ പൊഴിയുന്നത് ഞാന്‍ കണ്ടിട്ടുണ്ട്
അന്ന് ആ തെരുവില്‍ മഴ പെയ്‌തിരുന്നില്ല
എന്നാലും ഗിത്താര്‍ വായിക്കുന്ന ആള്‍
നനഞ്ഞുകുതിര്‍ന്നിരുന്നു
നൃത്തമാടുന്ന പെണ്‍കുട്ടിയില്‍ എനിക്ക് ഒരു കുഞ്ഞ് ജനിക്കുന്നു
അവള്‍ സ്‌പാനിഷില്‍ ചുംബിക്കുമ്പോള്‍
ഏതോ ഭാഷയില്‍ ഞാനതേറ്റുവാങ്ങുന്നു
ആ ഭാഷയില്‍ തന്നെ മരിച്ചുവീഴുന്നു
11 comments:
നന്നായിട്ടുണ്ട്...
vaayichu, good
puthukavithayile prathibaasha...
nalla kavitha!!!!!!
കൊള്ളാം
അപരിചിതമായ ഈ പാട്ടുവഴികളിലൂടെ ഞാൻ
വിസ്മയിപ്പിച്ച രചനകള്‍...ദൈവത്തിന്റെ തൂലികപോലെ...
അതുകൊണ്ടാവണം
ചുംബിക്കുമ്പോള്‍ ആരോ
തൊണ്ടപൊട്ടി പാടുകയാണെന്ന്
നമുക്ക് തോന്നിയിരുന്നത്
.....
.....
പിന്നെയും പാട്ടുമാത്രം ബാക്കിയാകുന്നു
...
...
nice
crisp neeyingane cliyopatra, sharappova enn blogukal maari maariyututhaal njanenthu cheyum.ho ninteyoppam otiyethaanulla pat.ninte lokangale kothiyote nokkiyirikkarunt.vaayichchu nirayaarunt.pettenn pitanjeneet pokunna pattukalokke urangaath rathrikalute manj ennilingane thoovi nirayaruntenn
paattukalilokke urangaath rathrikalute manj ennilingane thoovi nirayaruntenn
sundharam..
സുഹ്രുത്തെ നിന്റെ ഈ കവിത ഞാൻ പിന്നെയും പിന്നെയും വായിച്ചുകൊണ്ടിരിക്കുന്നു, നന്ദി
Post a Comment